KeralaLatest NewsNews

സഹകരണ മേഖലയെ സിപിഎം സംരക്ഷിക്കും: ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ: സഹകരണ മേഖലയെ സിപിഎം സംരക്ഷിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇപ്പോൾ നടക്കുന്നത് സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണമാണെന്നും ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖല വലിയ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also: ഫ്രീക്ക് പെണ്ണ് അടിച്ചു മാറ്റല്‍ ആണെങ്കില്‍ എനിക്കത് തിരുത്തണം, സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നു: ഷാൻ

സഹകരണ മേഖലയിലെ പണം കൊണ്ടു പോകാനാണ് ശ്രമം. അതിനെ ശക്തമായി പ്രതിരോധിക്കും. ഇപ്പോൾ നടക്കുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് എതിരായ കടന്നാക്രമണമാണ്. സിപിഎം നേതാക്കളെ കള്ള കേസിൽ കുടുക്കുകയാണ്. പയ്യന്നൂർ സിപിഎമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാം ചർച്ച ചെയ്ത് വേണ്ട നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ പരാമർശം നടത്തിയ ഹിന്ദു മുന്നണി നേതാവിനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button