തലമുടി നരച്ചു തുടങ്ങുമ്പോൾ തന്നെ പലരും ഡൈ ഉപയോഗിക്കാറുണ്ട്. എന്നാൽ കെമിക്കൽ അടങ്ങിയ ഡൈ മുടിയ്ക്ക് ദോഷമാണ്. ഇനി മുടി കറുപ്പിക്കാൻ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന ഡൈ വേണ്ട. പകരം അടുക്കളയിലെ വെറും മൂന്നു സാധനങ്ങൾ കൊണ്ട് പ്രകൃതിദത്തമായ ഡെെ തയ്യാറാക്കാം.
എല്ലാവരുടെയും വീട്ടിലെ അടുക്കളയിൽ ഉണ്ടാകുന്ന കാപ്പിപ്പൊടി, വെളിച്ചെണ്ണ തൈര് എന്നീ മൂന്നു സാധനങ്ങൾ മതി ഡൈ തയാറാക്കാൻ.
READ ALSO: മേഖലാതല അവലോകന യോഗങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
ആദ്യം രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടി ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ തെെര്, രണ്ട് ടീസ്‌പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുക. എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്യുക. വേണമെങ്കിൽ ആവണക്കെണ്ണ ഒരു ടീസ്പൂണ്‍ ചേര്‍ക്കാം.
നല്ലതായി യോജിപ്പിച്ച മിശ്രിതം മുടിയില്‍ തേയ്ച്ച് പിടിപ്പിക്കണം (നരയുള്ള സ്ഥലത്ത് കൂടുതലായി തേയ്ച്ച് പിടിപ്പിക്കണം). ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആദ്യത്തെ ഉപയോഗത്തിൽ തന്നെ മുടി കറുക്കുന്നത് കാണാൻ സാധിക്കും.
Leave a Comment