Latest NewsNewsIndia

ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും: പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ പരിശ്രമവുമായി ഐഎസ്ആർഒ

ഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങൾ പിന്നിട്ടിട്ടും ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും. പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ അശ്രാന്ത പരിശ്രമത്തിലാണ്. വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നിലവിൽ സിഗ്‌നലുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഐഎസ്ആർഒ അറിയിച്ചു. താപനില ഉയരുന്നതോടെ റോവറിലെയും ലാൻഡറിലെയും ഉപകരണങ്ങൾ ചൂടുപിടിക്കുമെന്നും ചിലപ്പോൾ 14ാം ദിനത്തിൽ വരെ പ്രവർത്തനക്ഷമമാകാനുള്ള സാധ്യതയുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു.

‘അന്തരിച്ച കെജി ജോർജ് മികച്ച രാഷ്ട്രീയ നേതാവ്’: അബദ്ധത്തിൽച്ചാടി കെ സുധാകരൻ, വൈറലായി വീഡിയോ

ആഗസ്റ്റ് 23ന് ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഇപ്പോൾ ‘ശിവ് ശക്തി’ പോയിന്റിലാണുള്ളത്. ചന്ദ്രോപരിതലത്തിലെ അതിശൈത്യം കാരണം പേടകം സ്ലീപ്പ് മോഡിലേക്ക് പ്രവേശിച്ചിരുന്നു. സെപ്തംബർ 22ന് വൈകുന്നേരം രണ്ട് ബഹിരാകാശ പേടകങ്ങളും വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഐഎസ്ആർഒ തീരുമാനിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ശ്രമം സെപ്റ്റംബർ 23ലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button