Latest NewsKeralaNews

എന്ത് തടസമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരും: വി ശിവൻകുട്ടി

തിരുവനന്തപുരം: എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന ദീർഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: രാശിചിഹ്നങ്ങൾ നോക്കി ലൈംഗികാസക്തി മനസിലാക്കാം: ഏറ്റവും ശക്തമായ സെക്‌സ് ഡ്രൈവ് ഉള്ള രാശികൾ ഇവയാണ്

വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തോളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പതിനയ്യായിരത്തോളം സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ ശൃംഖലയും സംസ്ഥാനത്തിനുണ്ട്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഏഴുവർഷത്തിനിടെ സംസ്ഥാന സർക്കാർ ചെലവാക്കിയത് 3800 കോടി രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ആരോഗ്യകരവും സമതുലിതമായതുമായ ജീവിതശൈലി കൈവരിക്കാൻ ‘കപ്പിംഗ് തെറാപ്പി’: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button