Latest NewsNewsLife StyleHealth & Fitness

ഈ കുഞ്ഞൻ പഴം കഴിച്ചാല്‍ അപകടം!! പഴം മാത്രമല്ല ഇലയും വേരുമെല്ലാം വിഷം, പോക്ക്ബെറിയെക്കുറിച്ച് അറിയേണ്ടത്

ഫൈറ്റോലാക്കാറ്റോക്സിൻ, ഫൈറ്റോലാസിജെനിൻ എന്നിങ്ങനെയുള്ള വിഷ ഘടകങ്ങളാണ് അപകടത്തിന് കാരണം

വ്യത്യസ്തമായ നിരവധി ഇനം പഴവർഗ്ഗങ്ങൾ നമുക്ക് പ്രകൃതിയിൽ നിന്നും ലഭിക്കുന്നുണ്ട്. ഇതിൽ ചിലവ നമ്മുടെ ആരോഗ്യത്തിനു അവശ്യ വിഭാഗമാണ്. എന്നാൽ മറ്റു ചിലവ നമ്മുടെ ജീവനെടുക്കാൻ വരെ കാരണമാകുന്ന തരത്തിൽ ഉള്ളവയാണ്. അത്തരത്തിൽ അപകടകാരിയായ ഒരു കുഞ്ഞൻ പഴമാണ് പോക്ക്ബെറി.

കറുപ്പും പര്‍പ്പിള്‍ നിറത്തിലുമുള്ള പോക്ക്ബെറി അമേരിക്കൻ നാടുകളില്‍ വളരുന്ന ഒരു ചെടിയാണ്. ഇതിന്റെ പഴം കഴിച്ചാൽ മനുഷ്യർക്ക് ആപത്താണ്. ചെറിയ മുന്തിരി പോലെയുള്ള ഈ പഴം കഴിക്കുകയാണെങ്കിൽ കഠിനമായ വേദന, ഓക്കാനം, ഛര്‍ദ്ദി, രക്തരൂക്ഷിതമായ വയറിളക്കം എന്നിവയ്‌ക്ക് കാരണമാകും.

read also: യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചുണ്ട നൂൽ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പോക്ക്ബെറിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോലാക്കാറ്റോക്സിൻ, ഫൈറ്റോലാസിജെനിൻ എന്നിങ്ങനെയുള്ള വിഷ ഘടകങ്ങളാണ് അപകടത്തിന് കാരണം. ഈ ചെടിയുടെ വേരുകള്‍, ഇലകള്‍, തണ്ടുകള്‍ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ വിഷം കാണപ്പെടുന്നത്. ഇവ കഴിച്ചാൽ ഹൃദയാഘാതം, വയറിളക്കം(രക്തരൂക്ഷിതമായ), തലവേദന, ബോധം നഷ്ടപ്പെടല്‍, കുറഞ്ഞ രക്തസമ്മര്‍ദ്ദം, പേശീവലിവ്, ഓക്കാനം, ഛര്‍ദ്ദി, ദ്രുതഗതിയിലുള്ള പള്‍സ്, മന്ദഗതിയിലുള്ളതോ ബുദ്ധിമുട്ടുള്ളതോ ആയ ശ്വസനം, വയറു വേദന, ബലഹീനത എന്നിവ ഉണ്ടാകും. അതുകൊണ്ട് തന്നെ പോക്ക്ബെറി കഴിച്ചാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. ഈ ചെടിയുടെ ഭാഗങ്ങള്‍ ഭക്ഷിച്ച്‌ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ കുട്ടികള്‍ ഈ പഴങ്ങള്‍ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button