കൊച്ചി: കേരളത്തിൽ ഐഎസ് പ്രവർത്തനം നടത്തിയ സംഭവത്തില്‍ നബീൽ അഹമ്മദിന്റെ സുഹൃത്തിനെ തിങ്കളാഴ്ച്ച എൻഐഎ വീണ്ടും ചോദ്യം ചെയ്യും. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാൻ ആണ് നോട്ടീസ് നൽകി വിട്ടയച്ചത്. നബീൽ അഹമ്മദിനെ ഒളിവിൽ പോകാൻ സഹായിച്ചതും വ്യാജ സിം കാർഡ് എടുത്ത് നൽകിയതിലും സഹീറിന് പങ്കുള്ളതിന് തെളിവ് ലഭിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും പ്രതി ചേർക്കുന്നതടക്കമുള്ള തുടർ നടപടികൾ എന്ന് എൻഐഎ വ്യക്തമാക്കി. സഹീറിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി നേരെത്തേ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, നബീൽ അഹമ്മദിനെ താമസിപ്പിച്ച അവനൂരിലെ ലോഡ്ജിലെ രേഖകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.
Post Your Comments