Latest NewsKeralaNews

‘മാർകസ് മുത്തപ്പാ… ഇവിടെ ഇപ്പോൾ അപരന്റെ ശബ്ദം ശർദ്ദിച്ചു കൊണ്ടിരിക്കുകയാണ്’: മുഖ്യമന്ത്രിയെ പരിഹസിച്ച് ഹരീഷ് പേരടി

പ്രസംഗം പൂർത്തിയാകും മുൻപ് സംഘാടകൻ അനൗൺസ്മെന്റ് നടത്തിയതിൽ പ്രകോപിതനായി വേദി വിട്ടിറങ്ങി പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. അനൗൺസ്‌മെന്റ് നടത്തിയ ആളെ ‘ചെവി കേട്ടുകൂടേ’യെന്ന് ചോദിച്ച് മുഖ്യമന്ത്രി പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയ്ക്കാണ് വഴി തെളിച്ചിരിക്കുന്നത്.

കാസർഗോഡ് ബേഡഡുക്ക കുണ്ടംകുഴിയിൽ സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഈ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഒരു ക്ഷേത്ര ജീവനക്കാരൻ വിളക്ക് നിലത്ത് വെച്ചതിന്റെ പേരിൽ ഒരു മന്ത്രിക്ക് ജാതിയതയും അയിത്തവുമായി തോന്നിയത് പൊതുസമൂഹത്തോട് ഉറക്കെ പറയാമെങ്കിൽ, അതുപോലെതന്നെയാണ് ഒരു സാധാരണ മനുഷ്യന്റെ നിർദോഷമായ ശബ്ദം രാജാവിനെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും അത് അധികാരത്തിന്റെ ജീർണ്ണതയാണെന്നും പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട കാറൽ മാർകസ് മുത്തപ്പാ..താങ്കളല്ലെ ലോകത്തോട് പറഞ്ഞത് അപരന്റെ ശബ്ദം സംഗീതം പോലെ കേൾക്കുന്ന കാലം വരുമെന്ന് …ഇന്ന് കേരളത്തിൽ താങ്കളുടെ അനുയായിയായ ഞങ്ങളുടെ മൂത്ത കാരണോർ അതേ മതത്തിൽപ്പെട്ട ഒരു പാവം അനൗൺസറെ ഒരു സെക്കൻഡ് മുൻപ് കയറി വന്ന ശബ്ദത്തിന്റെ പേരിൽ അയിത്തം കൽപ്പിച്ചു…മഹാരാജാവിന്റെ “അഭിവാദ്യങ്ങൾ” എന്ന വാക്ക് മാത്രമേ അനൗൺസറുടെ ശബ്ദം കാരണം ജനങ്ങൾ കേൾക്കാതിരുന്നിട്ടുള്ളു…അതിനാണ് ഈ ശാസനയും..ചെവിട് കേൾക്കാത്തവനെന്ന അധിക്ഷേപവും…ഒരു ക്ഷേത്ര ജീവനക്കാരൻ വിളക്ക് നിലത്ത് വെച്ചതിന്റെ പേരിൽ ഒരു മന്ത്രിക്ക് ജാതിയതയും അയിത്തവുമായി തോന്നിയത് പൊതുസമൂഹത്തോട് ഉറക്കെ പറയാമെങ്കിൽ..അതുപോലെതന്നെയാണ് ഒരു സാധാരണ മനുഷ്യന്റെ നിർദോഷമായ ശബ്ദം രാജാവിനെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും അത് അധികാരത്തിന്റെ ജീർണ്ണതയാണെന്നും..അത് പൊതുസമൂഹത്തോട് ഉറക്കെ പറയേണ്ടതാണെന്ന് ഞാൻ കരുതുന്നതും…മാർകസ് മുത്തപ്പാ ഇവിടെ ഇപ്പോൾ അപരന്റെ ശബ്ദം ശർദ്ദിച്ചു കൊണ്ടിരിക്കുകയാണ്…അത് സംഗീതമാവാൻ പ്രാർത്ഥിച്ചുകൊണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button