ഉത്സവ സീസൺ അടുത്തെത്താറായതോടെ ഇ-കോമേഴ്സ് വിപണിയിൽ മത്സരം മുറുകുന്നു. ഇത്തവണ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനാണ് ആമസോണിൽ കളമൊരുങ്ങുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് ആമസോണിന്റെ പുതിയ പ്രഖ്യാപനം. നിലവിൽ, സെയിലിനെ കുറിച്ചുള്ള വിവരങ്ങൾ ആമസോണിന്റെ വെബ്പേജിൽ ലഭ്യമാക്കിയിട്ടുണ്ട്. ഔദ്യോഗിക തീയതികൾ പങ്കുവെച്ചിട്ടില്ലെങ്കിലും, ഉൽപ്പന്നങ്ങൾക്ക് ഗംഭീര ഓഫറുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, ഹോം അപ്ലൈൻസ്, ഫാഷൻ, സ്മാർട്ട് ടിവി തുടങ്ങിയ കാറ്റഗറിയിൽ വമ്പൻ ഓഫറുകൾ നൽകാൻ സാധ്യതയുണ്ട്. മൊബൈലുകൾക്ക് ഏകദേശം 40 ശതമാനം വരെ കിഴിവ് നൽകിയേക്കാം. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് നേടാനുള്ള അവസരവുമുണ്ട്. ടീസറിലെ വിവരങ്ങൾ അനുസരിച്ച്, വൺപ്ലസ് നോർഡ് സിഇ 3 5ജി, റിയൽമി നാർസോ 60 എക്സ് 5ജി, ഐക്യു Z7 പ്രോ 5ജി എന്നിവയ്ക്ക് വമ്പൻ ഡിസ്കൗണ്ടാണ് ഒരുക്കാൻ സാധ്യത. അതിനാൽ, സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെയാണ് ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനായി കാത്തിരിക്കുന്നത്.
Also Read: എം.ഡി.എം.എയും കഞ്ചാവ് ഓയിലും വില്പന നടത്തി: മൂന്നുപേർ പിടിയിൽ
Post Your Comments