ThiruvananthapuramLatest NewsKeralaNattuvarthaNews

ഡ്രൈ ​ഡേയിൽ വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി: രണ്ടുപേർ പിടിയിൽ

തൊ​ളി​ക്കോ​ട് ചാ​യം വ​ട്ട​ക്ക​രി​ക്ക​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ​നി​ന്ന്​ ആ​നാ​ട് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ജി​കു​മാ​റി​നെയാണ് അ​റ​സ്റ്റ് ചെ​യ്തത്

നെ​ടു​മ​ങ്ങാ​ട്: ഡ്രൈ ​ഡേയിൽ വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. തൊ​ളി​ക്കോ​ട് ചാ​യം വ​ട്ട​ക്ക​രി​ക്ക​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ​നി​ന്ന്​ ആ​നാ​ട് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ജി​കു​മാ​റി​നെയാണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഇന്ത്യയുമായുള്ള നയതന്ത്രവിഷയത്തില്‍ കാനഡക്ക് ലോകരാജ്യങ്ങളുടെ പിന്തുണ കുറയുന്നു, അമേരിക്കക്കും മൃദുസമീപനം: ഞെട്ടി ട്രൂഡോ

ഡ്രൈ ​ഡേ ദി​വ​സം എ​ക്‌​സൈ​സ് കു​റു​പു​ഴ, മ​ണ​ല​യം, വെ​ള്ളൂ​ർ​കോ​ണം, ഈ​ട്ടി​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇയാൾ പിടിയിലായത്. വെ​ള്ളൂ​ർ​കോ​ണ​ത്ത്​ അ​ന​ധി​കൃ​ത​മാ​യി 4.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം കൈ​വ​ശം സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തവെയാണ് ഇയാൾ പിടിയിലായത്. മ​ദ്യ​വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 1600 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : ശിവശക്തി പോയിന്‍റിൽ നിന്ന് സിഗ്നൽ ലഭിക്കുമോ? വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉണർന്നില്ലെങ്കിൽ സംഭവിക്കുന്നതെന്ത്?

ഈ​ട്ടി​മൂ​ട് നി​ന്ന്​ അ​ഞ്ചു​ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം കൈ​വ​ശം സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ കു​റു​പു​ഴ ഇ​ള​വ​ട്ടം വെ​മ്പി​ൽ ഇ​ട്ടി​മൂ​ട് ത​ട​ത്ത​രി​ക​ത്തു​വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ നാ​യി​ഡു​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 1000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button