ThrissurNattuvarthaLatest NewsKeralaNews

ടാ​ർ വീ​പ്പ​ക​ൾ മോ​ഷ്ടി​ച്ചു: ആ​റുപേ​ർ അ​റ​സ്റ്റി​ൽ

അ​ഷ്ട​മി​ച്ചി​റ കോ​ൾ​ക്കു​ന്ന് പ​ള്ളി​യി​ൽ വീ​ട്ടി​ൽ ശ്രീ​ശാന്ത് (36), ഇ​രി​ങ്ങാ​ല​ക്കു​ട വ​ല്ല​ക്കു​ന്ന് പ​ള്ളി​പ്പാ​ട​ൻ വീ​ട്ടി​ൽ വി​ൽ​സ​ൻ (55), വ​ട​മ കാ​ട്ടി​ക്ക​ര​ക്കു​ന്ന് തെ​ക്കേ​ട​ത്ത് കി​ര​ൺ (30), വെ​ള്ളോ​ളി​ൽ ശ്യാം (33), ​ചാ​ല​ക്കു​ടി പോ​ട്ട പ​ടി​ഞ്ഞാ​റേ​ക്കാ​ട​ൻ ബി​ജു (30), അ​ഷ്ട​മി​ച്ചി​റ വ​ട​ക്കും​കാ​വ് കാ​ല​ടി വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (65) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ര​ട്ടി: മേ​ലൂ​രി​ൽ ടാ​ർ വീ​പ്പ​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ആ​റുപേ​ർ അ​റ​സ്റ്റി​ൽ. അ​ഷ്ട​മി​ച്ചി​റ കോ​ൾ​ക്കു​ന്ന് പ​ള്ളി​യി​ൽ വീ​ട്ടി​ൽ ശ്രീ​ശാന്ത് (36), ഇ​രി​ങ്ങാ​ല​ക്കു​ട വ​ല്ല​ക്കു​ന്ന് പ​ള്ളി​പ്പാ​ട​ൻ വീ​ട്ടി​ൽ വി​ൽ​സ​ൻ (55), വ​ട​മ കാ​ട്ടി​ക്ക​ര​ക്കു​ന്ന് തെ​ക്കേ​ട​ത്ത് കി​ര​ൺ (30), വെ​ള്ളോ​ളി​ൽ ശ്യാം (33), ​ചാ​ല​ക്കു​ടി പോ​ട്ട പ​ടി​ഞ്ഞാ​റേ​ക്കാ​ട​ൻ ബി​ജു (30), അ​ഷ്ട​മി​ച്ചി​റ വ​ട​ക്കും​കാ​വ് കാ​ല​ടി വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (65) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കൊ​ര​ട്ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഗവ.ഐടിഐയിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ചു, രണ്ട് വിദ്യാർത്ഥികളും ആക്രിക്കട ഉടമയും അറസ്റ്റിൽ

മു​രി​ങ്ങൂ​രി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ വ​ലി​ക്കു​ന്ന പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത് ടാ​ർ ചെ​യ്യാ​ൻ സൂ​ക്ഷി​ച്ച ടാ​ർ വീ​പ്പ​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി ഗു​ഡ്സ് ഓ​ട്ടോ​യി​ൽ 10 വീ​പ്പ​ക​ളാ​ണ് പ്ര​തി​ക​ൾ ക​ട​ത്തി​യ​ത്. ഒ​രു വീ​പ്പ​ക്ക് 10,000 രൂ​പ​യോ​ളം വി​ല വ​രും.

പ്ര​തി​ക​ൾ​ക്കൊ​പ്പം വാ​ങ്ങി​യ ആ​ളും ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും പിടിയിലാ​യി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button