Latest NewsIndiaNews

ട്രെയിനിൽ വൻ തീപിടുത്തം: യാത്രക്കാർ സുരക്ഷിതർ

ഗാന്ധിനഗർ: ട്രെയിനിൽ വൻ തീപിടുത്തം. ഗുജറാത്തിലാണ് സംഭവം. തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്പ്രസ് ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു തീപിടുത്തം.

Read Also: വനിതാ സംവരണ ബിൽ: സ്ത്രീകൾക്കിടയിൽ വലിയ സന്തോഷവും പ്രധാന്യവുമെന്ന് കേന്ദ്രമന്ത്രി

സൂററ്റിലേക്ക് പുറപ്പെട്ട ഹംസഫർ എക്‌സ്പ്രസിന്റെ രണ്ട് എസി കോച്ചുകൾക്കാണ് തീപിടിച്ചത്. പവർ കോച്ചിൽ തീ പടർന്ന് തൊട്ടടുത്തുള്ള ബി1 കോച്ചിലേക്ക് പടരുകയായിരുന്നു. അഗ്നിശമനസേന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബോഗിയിൽ നിന്ന് പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ എല്ലാവരെയും ഇറക്കിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read Also: അച്ചു ഉമ്മൻ ഞങ്ങളുടെ കൊച്ചുമോൾ, ലോക്സഭ സ്ഥാനാർത്ഥിയാകുന്നതിൽ ഏവർക്കും പൂർണ യോജിപ്പ്: തിരുവഞ്ചൂർ രാധാകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button