ദിവസങ്ങൾക്ക് മുൻപ് ആഗോള വിപണിയിൽ ആപ്പിൾ ലോഞ്ച് ചെയ്ത ഐഫോൺ 15 സീരീസിന്റെ വിൽപ്പന ഇന്ത്യയിലും ആരംഭിച്ചു. നാല് മോഡലുകളിൽ എത്തിയ ഹാൻഡ്സെറ്റുകൾ സ്വന്തമാക്കാൻ നിരവധി ആളുകളാണ് സ്റ്റോറുകളിലേക്ക് എത്തുന്നത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ആപ്പിളിന്റെ സ്റ്റോറുകളിൽ ഐഫോൺ 15 വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് പുതുതായി പുറത്തിറക്കിയ നാല് ഹാൻഡ്സെറ്റുകൾ. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ ഹാൻഡ്സെറ്റുകൾ എത്ര രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് പരിചയപ്പെടാം.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ 3 വ്യത്യസ്ഥ സ്റ്റോറേജ് കപ്പാസിറ്റിയിലും, 5 നിറങ്ങളിലുമാണ് പുറത്തിറക്കിയത്. 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെയാണ് സ്റ്റോറേജ് കപ്പാസിറ്റി. പിങ്ക്, യെല്ലോ, ഗ്രീൻ, ബ്ലൂ, ബ്ലാക്ക് എന്നിവയാണ് കളർ വേരിയന്റുകൾ. 128 ജിബി സ്റ്റോറേജ് ഉള്ള ഐഫോൺ 15-ന്റെ അടിസ്ഥാന മോഡലിന് 79,999 രൂപയും, ഐഫോൺ 15 പ്ലസിന് 89,900 രൂപയുമാണ് വില. അതേസമയം, ഐഫോൺ 15 പ്രോയ്ക്ക് 1,34,000 രൂപ മുതലും, ഐഫോൺ 15 പ്രോ മാക്സിന് 1,59,900 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. സ്റ്റോറേജ് കപ്പാസിറ്റി കൂടുന്നതിന് അനുസരിച്ച് വിലയും ഉയരുന്നതാണ്.
Post Your Comments