Latest NewsNewsBusiness

മുൻനിര ബ്രാൻഡുകളുടെ ഗംഭീര കളക്ഷൻസ്, ഓൾ സ്റ്റാർസ് സെയിലുമായി അജിയോ

മുൻനിര ബ്രാൻഡുകളുടെ ആകർഷകമായ ഓഫറുകൾക്കൊപ്പം 50 ശതമാനം മുതൽ 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്

ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഗംഭീര ഓഫറുകളുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള ഓൺലൈൻ ഷോപ്പായ അജിയോ. ഇത്തവണ വ്യത്യസ്ഥ ബ്രാൻഡുകളുടെ ഗംഭീര കളക്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അജിയോ ഓൾ സ്റ്റാർസ് സെയിലിനാണ് തുടക്കമായിരിക്കുന്നത്. സെയിലിന്റെ ഭാഗമായി 5,500-ലധികം ബ്രാൻഡുകളിൽ 1.5 ദശലക്ഷത്തിലധികം ഡിസൈനുകൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 19,000-ലധികം പിൻകോഡുകൾക്ക് കീഴിൽ അജിയോ ഡെലിവറി സേവനം ഉറപ്പുവരുത്തുന്നുണ്ട്. പ്രീമിയം ബ്രാൻഡുകൾ ഉൾപ്പെടെയുള്ളവയ്ക്ക് 50 ശതമാനത്തോളമാണ് കിഴിവ്.

മുൻനിര ബ്രാൻഡുകളുടെ ആകർഷകമായ ഓഫറുകൾക്കൊപ്പം 50 ശതമാനം മുതൽ 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ മാക് ബുക്ക്, സ്വർണം, സാംസംഗ് എസ്23 അൾട്രാ തുടങ്ങിയവയുടെ റിവാർഡുകൾ നേടാനുള്ള അവസരമുണ്ട്. ഐസിഐസിഐ കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 10 ശതമാനം വരെയാണ് കിഴിവ് ലഭിക്കുക. ഇത്തവണ നടക്കുന്ന ഓൾ സ്റ്റാർസ് സെയിലിലൂടെ ഏകദേശം 10 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയാണ് അജിയോ പ്രതീക്ഷിക്കുന്നത്.

Also Read: തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ ഗതാഗത നിയന്ത്രണം

shortlink

Related Articles

Post Your Comments

Related Articles


Back to top button