ഐപാഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. സ്മാർട്ട്ഫോൺ, ഡെസ്ക്ടോപ്പ്, ആൻഡ്രോയിഡ് ടാബ്ലെറ്റുകൾ, ഐഫോൺ എന്നിവയിൽ എല്ലാം ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാനാകും. എന്നാൽ, ആപ്പിൾ ഐപാഡ് ഉപഭോക്താക്കൾക്ക് ഇതുവരെ പ്രത്യേക പതിപ്പുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നില്ല. ഇത്തരത്തിൽ ഐപാഡ് ഉപഭോക്താക്കൾക്കായി പ്രത്യേക പതിപ്പ് ഒരുക്കാനുള്ള പണിപ്പുരയിലാണ് വാട്സ്ആപ്പ്.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഐപാഡുകൾക്കായുള്ള ബീറ്റാ ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമായാണ് ബീറ്റാ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഐപാഡ് ഉപഭോക്താക്കൾക്ക് പലപ്പോഴും വെബ് പതിപ്പുകളെയാണ് ആശ്രയിക്കേണ്ടി വന്നത്. ഇത് വലിയ രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് ഐപാഡ് ഉപഭോക്താക്കൾ പ്രത്യേക വാട്സ്ആപ്പ് പതിപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ബീറ്റാ ടെസ്റ്റിംഗ് വിജയകരമായാൽ, പുതിയ പതിപ്പ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് ആരംഭിക്കുന്നതാണ്. ഇവയുടെ ഔദ്യോഗിക ലോഞ്ച് വിവരങ്ങളെക്കുറിച്ച് വാട്സ്ആപ്പ് ഇതുവരെ പങ്കുവെച്ചിട്ടില്ല.
Also Read: ഓണം: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന
Post Your Comments