KeralaLatest NewsNews

മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതീയ വേര്‍തിരിവ് കാണിച്ച ക്ഷേത്ര പൂജാരിയെ പിരിച്ചുവിടണം: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതീയ വേര്‍തിരിവ് കാണിച്ച ക്ഷേത്ര പൂജാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ ഗുരുവിന്റെ സമാധി ആചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സ്വാമി സച്ചിദാനന്ദ ഈ ആവശ്യം ഉന്നയിച്ചത്.

Read Also: വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്: അധിക്ഷേപ പരാമർശവുമായി കെ എം ഷാജി

ദുരനുഭവം ഉണ്ടായ അന്നുതന്നെ മന്ത്രി പ്രതികരിക്കണമായിരുന്നുവെന്ന് സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നാടെന്ന് അറിയപ്പെടുന്ന കേരളത്തിന് അപമാനകരമായ കാര്യമാണ് സംഭവിച്ചത് . സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നുവിളിച്ച കേരളത്തെ അങ്ങനെയാക്കാന്‍ ചില അധീശശക്തികള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button