Latest NewsKeralaNews

ഓണം: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തിന് 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. കഴിഞ്ഞവർഷം ഈ സമയം 17.81 കോടി രൂപയായിരുന്നു വിൽപ്പന. 4.7 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം ലഭിച്ചത്.

Read Also: സെപ്റ്റംബർ അവസാനിക്കാൻ ഇനി 8 ദിവസം മാത്രം! ഈ ബാങ്ക് അവധി ദിനങ്ങൾ നിർബന്ധമായും അറിയൂ..

കഴിഞ്ഞ ഓണത്തെക്കാൾ റിബേറ്റ് കാലയളവ് ഈ ഓണത്തിന് വളരെ കുറവായിരുന്നിട്ടും അധിക വില്പന കൈവരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി ബോർഡ് കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചും, പതിവിന് വിപരീതമായി പുതു തലമുറ ഖാദി വസ്ത്രങ്ങൾ വിപണിയിൽ ഇറക്കിയും ഖാദി വസ്ത്രങ്ങളുടെ പ്രചാരണം വർദ്ധിപ്പിച്ചും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും ഫലമാണ് ഈ വർദ്ധനവ്. സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനുമാണ് നൽകുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസിൽ വച്ച് ഒക്ടോബർ 20 ന് നറുക്കെടുക്കും.

സർക്കാർ അർധ സർക്കാർ ജീവനക്കാർ ബുധനാഴ്ച തോറും ഖാദിവസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ സംഘടനകളുമായി ഇടപെടലുകൾ നടത്തുന്നുണ്ട്. ‘കുടുംബത്തിനാകെ ഓണക്കോടിയായി ഖാദി വസ്ത്രം എന്ന സന്ദേശമാണ് ഈ ഓണത്തിന് ഖാദി ബോർഡ് മുന്നോട്ടുവെച്ചത്. അത് ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ വിൽപ്പനയിൽ കാണുന്നത്. ഓണക്കാലത്ത് നടത്തിയ നിരവധി ഖാദി മേളകളോടൊപ്പം സർക്കാർ സ്ഥാപനങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ചു പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരുന്നു.

Read Also: കുടിച്ച്‌ കൂത്താടാൻ നൈറ്റ് ക്ലബുകളും നഗ്ന സുന്ദരികളും: കുറ്റവാളികൾ ജീവിതം ആഘോഷിക്കുന്ന ഒരു ജയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button