Latest NewsNewsInternational

പാകിസ്ഥാനില്‍ നിന്ന് കയറ്റുമതി ചെയ്തത് ഫംഗസ് ബാധിച്ച ഇറച്ചി; ഇറക്കുമതി നിരോധിച്ച് യു.എ.ഇ

ദുബായ്: പാകിസ്ഥാനില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഇറച്ചിയില്‍ ഫംഗസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെ യു.എ.ഇ ഇറച്ചി ഇറക്കുമതി നിരോധിച്ചു. പ്രതി മാസം വീതമാണ് പാകിസ്ഥാനില്‍ നിന്ന് യു.എ.ഇയിലേക്ക് ഇറച്ചി കയറ്റുമതി ചെയ്യുന്നത്. നിലവില്‍ ഓക്ടോബര്‍ പത്തുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതി മാസം 12 മില്യണ്‍ ഡോളറിന്റെ ഇറച്ചിയാണ് പാകിസ്ഥാനില്‍ നിന്ന് യു.എ.ഇയിലെത്തുന്നത്.

Read Also: അഴീക്കോട് സഹകരണ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60പവന്‍ സ്വര്‍ണം കാണാതായി: പരാതി നല്‍കി വീട്ടമ്മ

കടല്‍മാര്‍ഗം പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നെത്തിയ ഇറച്ചിയിലാണ് ഫംഗസ് സാന്നിദ്ധ്യം കണ്ടെത്തിയത്. യു.എ.ഇയിലേക്ക് ഏറ്റവും അധികം ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. എട്ടുവര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്കൊടുവില്‍ 2017ലാണ് പാകിസ്ഥാനില്‍ നിന്ന് ഇറച്ചി ഇറക്കുമതിക്ക് അനുമതി നല്‍കിയത്. ബഹ്റിന്‍, സൗദി അറബ്യേ, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് കൂടുതലായും പാകിസ്ഥാന്‍ ഇറച്ചി കയറ്റുമതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button