കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച പ്ലാറ്റ്ഫോമാണ് ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി. അതിവേഗത്തിൽ വളർച്ച കൈവരിക്കാൻ ചാറ്റ്ജിപിടിയിൽ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾക്ക് ഓപ്പൺ എഐ രൂപം നൽകിയിട്ടുണ്ട്. ഇത്തവണ വിവരണം നൽകി ചിത്രങ്ങൾ നിർമ്മിച്ചെടുക്കാൻ സഹായിക്കുന്ന എഐ ടൂളായ ഡാൽ-ഇയുടെ മൂന്നാം പതിപ്പായ ഡാൽ-ഇ3 ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ് ഉപഭോക്താക്കൾക്കും, എന്റർപ്രൈസസ് ഉപഭോക്താക്കൾക്കും ഒക്ടോബർ മുതൽ ഡാൽ-ഇ3 ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
വിവിധ ഭാഷ ഭേദങ്ങളിലുള്ള നിർദ്ദേശങ്ങളെ വിശദവും കൃത്യവുമായ ചിത്രങ്ങളാക്കി മാറ്റാൻ ഡാൽ-ഇ3 പതിപ്പിന് കഴിയും. എന്നാൽ, പ്രശസ്തരായ വ്യക്തികളുടെ പേര് ഉപയോഗിച്ച ചിത്രങ്ങൾ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങളും, ജീവിച്ചിരിക്കുന്ന ചിത്രകാരന്മാരുടെ ശൈലിയിലുള്ള ചിത്രങ്ങൾക്കുള്ള നിർദ്ദേശങ്ങളും ഡാൽ ഇ-3 സ്വീകരിക്കുകയില്ല. അക്രമാസക്തമായതും, വിദ്വേഷജനകവുമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: ഹോട്ടലിൽ നിന്ന് സൗജന്യ ഭക്ഷണം ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്നു: ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
ക്രിയേറ്റർമാർക്ക് അവർ നിർമ്മിച്ച ചിത്രങ്ങൾ ടെക്സ്റ്റ് ടു ഇമേജ് ടൂളുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ സാധിക്കും. നിലവിൽ, ടെക്സ്റ്റ് ടു ഇമേജ് എഐ രംഗത്ത് ആലിബാബയുടെ ടോങ്‌യി വാൻഷിയാങ്, മിഡ്ജേണി, സ്റ്റെബിലിറ്റി എ ആയി തുടങ്ങിയ ശക്തരായ എതിരാളികളാണ് ഉള്ളത്.
Post Your Comments