സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,505 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.
സെപ്റ്റംബർ 13, 14 തീയതികളിൽ സ്വർണം പവന് 43,600 രൂപയും, ഒരു ഗ്രാമിന് 5,450 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് 13,14 തീയതികളിൽ രേഖപ്പെടുത്തിയത്. അതേസമയം, സെപ്റ്റംബർ 4-ന് ഒരു പവൻ സ്വർണത്തിന് 44,240 രൂപയും, ഒരു ഗ്രാമിന് 5,530 രൂപയുമായിരുന്നു വില. ഇത് ഈ മാസത്തെ ഏറ്റവും നിരക്കാണ്. ആഗോളതലത്തിൽ സ്വർണത്തിന്റെ വ്യാപാരം ഇടിവിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 1.34 ഡോളർ താഴ്ന്ന് 1,928.14 ഡോളർ നിലവാരത്തിലാണ്.
Post Your Comments