മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വേപ്പെണ്ണ:- പേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങളുടെ പട്ടികയിൽ വേപ്പെണ്ണ പ്രധാനമാണ്. അല്പം വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചർമ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂർ എങ്കിലും ഈ എണ്ണ മുടിയിൽ തുടരാൻ അനുവദിക്കുക. ഇനി ഒരു പേൻ ചീപ്പ് ഉപയോഗിച്ച് മുടിയുടെ ഒരു ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കാം. പേൻ പ്രശ്നം പൂർണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യണം.
Read Also : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം
ബേക്കിംഗ് സോഡ:- ബേക്കിംഗ് സോഡ പേൻ ശല്യം, തലയിലെ ചൊറിച്ചിൽ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു പ്രധാന മാർഗ്ഗമാണ്. കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കുക.
വെളുത്തുള്ളി:- ഭക്ഷണത്തിലെ സ്ഥിര സാന്നിധ്യമാ/ വെളുത്തുള്ളി പേൻ ശല്യം അകറ്റാൻ സഹായിക്കും. വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ ചതച്ച് നാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകാം. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.
വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു. മാത്രമല്ല അലിസിൻ, സൾഫർ സംയുക്തങ്ങൾ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങൾ ഈരുകളെ, പുറന്തള്ളാൻ സഹായിക്കുന്നു.
Post Your Comments