കൊച്ചി: മാസപ്പടി വിവാദത്തില്‍ കൂടുതൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരെ ആരോപണങ്ങളുമായി എംഎൽഎ മാത്യു കുഴൽനാടൻ. രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. വീണ വിജയനെതിരായ ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
മാത്യു കുഴൽനാടന്റെ വാക്കുകൾ ഇങ്ങനെ;
‘പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണ്. ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിരവധി കമ്പനികളിൽ നിന്ന് മുഖ്യമന്ത്രി ഇത്തരത്തിൽ പണം വാങ്ങിക്കൊണ്ടിരിക്കുന്നു. വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്‍കിയതാണോ പണം? രാഷ്ട്രീയത്തിൽ സുതാര്യത ഇല്ലാത്ത പ്രവർത്തങ്ങൾ മാറണം. അതിനൊരു മാതൃയാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
എങ്ങനെയാണ് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്ന് തുറന്നു കാണിക്കാനുള്ള അവസരമായി ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. സംസ്‌ഥാനത്തെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകേണ്ട വിജിലൻസിനെ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. എന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അന്വേഷണം നിയമ വിരുദ്ധവും, അധികാര ദുര്‍വിനിയോഗവുമാണ്. വിജിലന്‍സ് അന്വേഷണം നടത്തി തളര്‍ത്തികളയാമെന്ന് കരുതേണ്ട, ഏത് അന്വേഷണത്തെയും നിയമപരമായി നേരിടും.’
Post Your Comments