KollamLatest NewsKeralaNattuvarthaNews

മ്ലാ​വി​നെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​: നാലുപേർ അറസ്റ്റിൽ

കു​ള​ത്തൂ​പ്പു​ഴ ത​ല​പ്പ​ച്ച ചാ​മ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ തോ​മ​സ് ബേ​ബി (ത​ല​പ്പ​ച്ച ബി​ജു - 41), കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ൻ​ചി​റ അ​നി​ൽ​മ​ന്ദി​ര​ത്തി​ൽ ഷി​ബി​ൻ (32), ഏ​ഴം​കു​ളം ക​ട​മാ​ൻ​കോ​ട് വി​ള​യി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ ബിം​ബി​സാ​ര​ൻ നാ​യ​ർ (ബേ​ബി - 41), കു​ള​ത്തൂ​പ്പു​ഴ മൈ​ല​മൂ​ട് മം​ഗ​ല​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ഷൈ​ജു (46) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

അ​ഞ്ച​ൽ: മ്ലാ​വി​നെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​ഞ്ച​ൽ വ​ന​പാ​ല​ക സം​ഘത്തിന്റെ പിടിയിലായി. കു​ള​ത്തൂ​പ്പു​ഴ ത​ല​പ്പ​ച്ച ചാ​മ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ തോ​മ​സ് ബേ​ബി (ത​ല​പ്പ​ച്ച ബി​ജു – 41), കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ൻ​ചി​റ അ​നി​ൽ​മ​ന്ദി​ര​ത്തി​ൽ ഷി​ബി​ൻ (32), ഏ​ഴം​കു​ളം ക​ട​മാ​ൻ​കോ​ട് വി​ള​യി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ ബിം​ബി​സാ​ര​ൻ നാ​യ​ർ (ബേ​ബി – 41), കു​ള​ത്തൂ​പ്പു​ഴ മൈ​ല​മൂ​ട് മം​ഗ​ല​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ഷൈ​ജു (46) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സംഭവം നടന്ന് മൂ​ന്ന് മാ​സ​ത്തി​നു​ശേ​ഷം ആണ് ഇവർ അ​റ​സ്റ്റിലായത്.

ക​ഴി​ഞ്ഞ ജൂ​ൺ പ​തി​നൊ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ഏ​ഴം​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ൽ​വെ​ച്ചാ​ണ് ഇ​വ​ർ മ്ലാ​വി​നെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ​ത്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഇ​വ​ർ ഒ​ളി​വി​ൽ പോ​യി. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വ​ന​പാ​ല​ക​ർ പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും സി.​ഡി.​ആ​ർ അ​നാ​ലി​സി​സ് ഉ​ൾ​പ്പെ​ടെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ വ​ന്നു​പോ​കു​ന്ന​താ​യ വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Read Also : ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബേക്കറിയില്‍ ബഹളമുണ്ടാക്കിയ സംഭവം: ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഷി​ബി​നെ ത​ട്ട​ത്തു​മ​ല​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ​ നി​ന്നും മ​റ്റു​ള്ള​വ​രെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ​ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​റ​ച്ചി ക​ട​ത്താ​ൻ ഇ​വ​ർ ഉ​പ​യോ​ഗി​ച്ച ഒ​രു ഓ​ട്ടോ​റി​ക്ഷ, മൂ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ൽ മ​റ​വ് ചെ​യ്ത മ്ലാ​വി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും മ​റ്റും പ്ര​തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​റ​ത്തെ​ടു​ത്ത് വ​ന​പാ​ല​ക​ർ കൂ​ടു​ത​ൽ തെ​ളി​വ് ശേ​ഖ​രി​ച്ചു.

ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​എ​സ്. സ​ജു, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീസ​ർ അ​നി​ൽ കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ലി​ജു താ​ജു​ദ്ദീ​ൻ, വി. ​ബി​ന്ദു, വി. ​ഉ​ല്ലാ​സ്, സി.​ടി. അ​ഭി​ലാ​ഷ് കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീസ​ർ​മാ​രാ​യ ആ​ർ. ബി​നി​ൽ, കെ. ​അ​ഭി​ലാ​ഷ്, എ​സ്. അ​നു, എ​സ്. ആ​ഷ്ന, ഫോ​റ​സ്റ്റ് വാ​ച്ച​ർ എ​സ്. പ്ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ വ​ന​പാ​ല​ക സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന​ലൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button