
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. കോവളം പൂങ്കുളത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും എത്തിച്ച 50 കിലോ കഞ്ചാവാണ് എക്സൈസ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികളായ ജസീം, സജീര്‍, റാഫി, മുജീബ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. ജില്ലയിലുടനീളം ചെറിയ പൊതികളിലാക്കി വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
Post Your Comments