KeralaLatest NewsNews

സംസ്ഥാനത്ത് 45 സഹകരണ ബാങ്കുകള്‍ ഇഡിയുടെ നിരീക്ഷണത്തില്‍

അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കൂട്ടത്തോടെ നിക്ഷേപകര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതോടെ, അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള തിരക്കിലാണ് നിക്ഷേപകര്‍.

Read Also: സ്വിറ്റ്‌സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം, മതപരമായ വസ്ത്രങ്ങള്‍ വേണ്ടെന്ന് മുസ്ലിം വനിതകള്‍

സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളിലെയും അക്കൗണ്ടുകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിച്ചതോടെ നിക്ഷേപകരും ആശങ്കയിലായി. 50,000 രൂപ മുതല്‍ നിക്ഷേപിച്ചിട്ടുള്ളവരാണ് പണം പൂര്‍ണമായും പിന്‍വലിക്കുന്നത്.
അപ്രതീക്ഷിതമായി പണം പിന്‍വലിച്ചതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ബാങ്കുകള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button