Latest NewsNewsIndia

വനിതാ സംവരണ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവില്ല: ഹരീഷ് പേരടി

കൊച്ചി: വനിതാ സംവരണ ബില്ലിനെ (നാരീ ശക്തി അധിനിയം) ലോക്‌സഭയിൽ എതിർത്തവരെ അറിയാതെ ജനാധിപത്യം പൂർണ്ണമാവില്ലെന്ന് നടൻ ഹരീഷ് പേരടി. രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്. ബില്ലിനെ എതിർത്തവരെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാകില്ലെന്ന് നടൻ ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടി ഫേസ്‌ബുക്കിൽ എഴുതിയതിങ്ങനെ;

ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല…എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ …ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്..സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ്..ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ …ഭാരത് മാതാ…എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു..

അതേസമയം, സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാൻ മണ്ഡലപുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രി പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button