YouthLatest NewsNewsLife Style

45 കിലോ ഭാരം കുറച്ചതിനു പിന്നാലെ ‘അജ്ഞാത’ രോഗം: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ മരിച്ചനിലയില്‍

തടി കുറക്കാനായുള്ള ടിപ്സുകള്‍ ഇവര്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു

ബ്രസീലിയ: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ അഡ്രീന തൈസൺ മരിച്ചനിലയില്‍. നാല്‍പ്പത്തിയൊമ്പതാമത്തെ വയസിലാണ് അഡ്രീനയുടെ ദാരുണാന്ത്യം. സാവോ പോളോയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കഴിഞ്ഞ ഞായറാഴ്ച അഡ്രീനയുടെ മൃതദേഹം കണ്ടെത്തിയത്.

 മരണകാരണം കുടുംബം വെളിപ്പെടുത്തിയിട്ടില്ല. ‘അജ്ഞാതമായ’ എന്തോ രോഗം ബാധിച്ചാണ് തൈസണ്‍ മരിച്ചതെന്നാണ് ബ്രസീലിയൻ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുപ്പത്തിയൊമ്പതാമത്തെ വയസില്‍ നൂറ് കിലോയിലേറെ ഭാരമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഡ്രീന 45 കിലോ ഭാരം കുറച്ചിരുന്നു. അതിനു പിന്നാലെ ‘അജ്ഞാത’ രോഗം ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.

read also: ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയത് രണ്ടുദിവസം മുമ്പ്: ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

തടി കുറക്കാനായുള്ള ടിപ്സുകള്‍ ഇവര്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്നെന്നും, ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഇവര്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button