ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. സോഷ്യൽ മീഡിയകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇത്തവണ പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിലും തരംഗമായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി. ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിനായി വാട്സ്ആപ്പ് അവതരിപ്പിച്ച ചാനൽ എന്ന ഫീച്ചറിലൂടെയാണ് പ്രധാനമന്ത്രി വീണ്ടും തരംഗം സൃഷ്ടിച്ചത്.
ഇന്നലെയാണ് പ്രധാനമന്ത്രി വാട്സ്ആപ്പ് ചാനൽ തുടങ്ങിയത്. കേവലം ഒരു ദിവസം പിന്നിടുമ്പോൾ ഒരു ദശലക്ഷം ഫോളോവേഴ്സാണ് പ്രധാനമന്ത്രിയുടെ ചാനലിന് ലഭിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 10,00,386 പേർ പ്രധാനമന്ത്രിയെ ചാനൽ വഴി ഫോളോ ചെയ്തിട്ടുണ്ട്. വാട്സ്ആപ്പ് ചാനലിൽ പങ്കുചേരാനുള്ള ലിങ്ക് പ്രധാനമന്ത്രി ഷെയർ ചെയ്തിരുന്നു. ഇതിനുപുറമേ, വാട്സ്ആപ്പിലെ ‘Updates’ ടാബിൽ ക്ലിക്ക് ചെയ്തും പ്രധാനമന്ത്രിയുടെ ചാനലിൽ ചേരാൻ സാധിക്കും. ‘Find Channel’ ബട്ടണിൽ ക്ലിക്ക് ചെയ്ത് സെർച്ച് ബട്ടണിൽ ‘PM Modi’ എന്ന് തിരഞ്ഞ്, + ഐക്കണിൽ ടാപ്പ് ചെയ്ത് ചാനലിൽ ചേരാൻ കഴിയും.
Also Read: ആശ്വാസ വാർത്ത: ഇന്ന് ലഭിച്ച 61 നിപ പരിശോധന ഫലങ്ങളും നെഗറ്റീവ്
Post Your Comments