ലക്‌നൗ : പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ വ്യാജ ബോംബ് ഭീഷണി . ബറേലി സ്വദേശിയായ 14 വയസുകാരനാണ് ക്ഷേത്രത്തിന് നേരെ വ്യാജ ഭീഷണി ഉയര്‍ത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമിലാണ് സന്ദേശമെത്തിയത് . തുടര്‍ന്ന് പോലീസ് സംഘം അതീവ ജാഗ്രതയിലായി. സന്ദേശങ്ങള്‍ പല സ്റ്റേഷനുകള്‍ക്കും കൈമാറി . ഇന്റലിജന്‍സിനും മുന്നറിയിപ്പെത്തി .
Read Also: ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി മർദ്ദിച്ചെന്ന പരാതി: എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ പരിശോധന നടത്തി പോലീസ്
ഇന്റലിജന്‍സ് ടീമും സൈബര്‍ സെല്‍ ടീമും അന്വേഷണത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ബറേലിയിലെ ഫത്തേഗഞ്ച് വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഒരു വ്യക്തിയുടെ പേരിലാണ് ഭീഷണി വന്ന നമ്പറെന്ന് വ്യക്തമായി. രാത്രിയോടെ പോലീസ് സംഘം ഫത്തേഗഞ്ച് വെസ്റ്റിലുള്ള വീട്ടിലെത്തി. തെരച്ചിലില്‍ ഗൃഹനാഥന്റെ ഫോണ്‍ എട്ടാം ക്ലാസുകാരനായ മകന്റെ പക്കലുണ്ടെന്നും മകനാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചതെന്നും കണ്ടെത്തി.
ചോദ്യം ചെയ്യലില്‍, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതായി താന്‍ യൂട്യൂബില്‍ കണ്ടെന്നും അതിനാല്‍ തമാശയ്ക്കാണ് താന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു . യൂട്യൂബില്‍ നിന്നാണ് വ്യാജ ഭീഷണി സന്ദേശ്ശം നല്‍കാന്‍ പഠിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഭീഷണിക്ക് ശേഷം ഭയന്നാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതെന്നും വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് . കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Post Your Comments