ഡൽഹി: കാനഡ വിഷയത്തിൽ രാജ്യതാൽപര്യങ്ങൾ പരമപ്രധാനമാകണമെന്നും തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ച അരുതെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയെ സംശയ നിഴലിലാക്കിക്കൊണ്ടുള്ള കാനേഡിയൻ പ്രസിഡന്റ് ട്രൂഡോയുടെ നിലപാടിനെതിരെയാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെ പിന്തുണച്ചത്.
‘ഭീകരതയ്‌ക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടം വിട്ടുവീഴ്ചയില്ലാത്തതായിരിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. പ്രത്യേകിച്ച് തീവ്രവാദം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങളും ആശങ്കകളും പരമപ്രധാനമായി കാണണം,’ കോൺഗ്രസ് നേതാവ് ജയറാം രമേശ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
പാകിസ്ഥാന്‍ ഇന്ന് യാചകരാജ്യം: നവാസ് ഷെരീഫ്
ജസ്റ്റിൻ ട്രൂഡോ മറ്റേതൊരു ഇന്ത്യാ വിരുദ്ധ പ്രചാരകനെയും പോലെ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യ ഉടൻ തന്നെ ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനുള്ള സുരക്ഷ കുറയ്ക്കണമെന്നും മുതിർന്ന കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്‌വി ആവശ്യപ്പെട്ടു. നേരത്തെ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്രസർക്കാർ പൂർണമായി തള്ളിയിരുന്നു.
Post Your Comments