ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ച ലഷ്കറെ തൊയിബ ഭീകരൻ ഉസൈർ ഖാൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ ഏഴ് ദിവസം നീണ്ടു നിന്ന അനന്ത്നാഗ് ഏറ്റുമുട്ടലിന് വിരാമമിട്ടതായി കശ്മീർ എഡിജിപി വിജയ് കുമാർ അറിയിച്ചു. സൈനികരെ കൊലപ്പെടുത്തിയശേഷം വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു ഉസൈർ ഖാൻ.
സംഭവസ്ഥലത്തു നിന്ന് ഉസൈർ ഖാന്റെ ആയുധവും മറ്റൊരു ഭീകരന്റെ മൃതദേഹവും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഉസൈർ ഖാന്റെ മരണത്തോടെ ഏഴു ദിവസം നീണ്ട ഏറ്റുമുട്ടലിനാണ് അവസാനമായാത്. ‘ലഷ്കർ ഇടി കമാൻഡർ ഉസൈർ ഖാൻ കൊല്ലപ്പെട്ടു. ഇയാളുടെ ആയുധം കണ്ടെത്തു. കൂടാതെ മറ്റൊരു ഭീകരന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഏഴ് ദിവസം നീണ്ടു നിന്ന അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചു,’ എഡിജിപി പോലീസ് വിജയ് കുമാർ വ്യക്തമാക്കി.
Post Your Comments