തിരുവനന്തപുരം: 2021 നവംബർ മാസം മുതൽ തേവരയിൽ നിന്ന് കാണാതായ ജെഫ് ലൂയിസ് ജോൺ എന്ന യുവാവിന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞു. തേവര ഷാരഡി ലെയിനിൽ ചെറുപുന്നത്തിൽ വീട്ടിൽ ഗ്ലാഡിസ് ലൂയിസ് മകൻ ജെഫ് ലൂയിസ് ജോൺ എന്നയാളെ മുൻവിരോധം നിമിത്തമാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2021 നവംബർ മാസം പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികൾ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിൻ ചെരുവിൽ വെച്ച് കല്ല് കൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് കഴുത്തിൽ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
2022 മാർച്ച് 2 ന് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മിസ്സിങ്ങ് കേസിന്റെ അന്വേഷണത്തിലാണ് പ്രതികളായ അനിൽ ചാക്കോ, വിഷ്ണു ടി.വി, കോട്ടയം വെള്ളൂർ മേവല്ലൂർ, സ്റ്റെഫിൻ തോമസ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അക്ബർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ ഐപിഎസിന്റെ മേൽനോട്ടത്തിൽ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പി രാജ്കുമാർ, എറണാകുളം ടൗൺ സൗത്ത് എസ്എച്ച്ഒ ഫൈസൽ എം എസ്, ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ വി ഗോപകുമാർ, കൊച്ചി സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ രാമു ബാലചന്ദ്രബോസ്, എസ്ഐമാരായ ശരത് സി, ഉണ്ണികൃഷണൻ കെ വി, അനസ് വി എം ,ജോസി, അനിൽ കുമാർ സി, എഎസ്ഐമാരായ അനിൽകുമാർ, രാജേഷ് കുമാർ, എസ്സിപിഒ സനീബ്, സിപിഒമാരായ അരുൺ, അഖിൽ, സിനീഷ്, ബിബിൻ, എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also: തൃശൂരിലെ ഇഡി റെയ്ഡ് : മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവര്‍ത്തകര്‍
Post Your Comments