Latest NewsNewsTechnology

ഈ രാജ്യങ്ങളിൽ ഐഫോൺ 15 പ്രോ മാക്സ് ലഭിക്കുക നവംബറിൽ! കാരണം ഇത്

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ജൂൺ പാദത്തിൽ ഐഫോൺ വിൽപ്പനയിൽ ഇടിവ് നേരിട്ടിരുന്നു

തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഐഫോൺ 15 പ്രോ മാക്സിന്റെ വിൽപ്പന നവംബറിലേക്ക് നീട്ടാനൊരുങ്ങി ആപ്പിൾ. ചൈന, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഐഫോൺ 15 പ്രോ മാക്സ് വൈകിയെത്തുക. ഇതോടെ, ഈ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കാൻ ഒരു മാസത്തിലധികം കാത്തിരിക്കേണ്ടി വരും. നിലവിൽ, വിവിധ രാജ്യങ്ങളിൽ ഐഫോൺ 15 സീരീസിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്.

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ജൂൺ പാദത്തിൽ ഐഫോൺ വിൽപ്പനയിൽ ഇടിവ് നേരിട്ടിരുന്നു. ഇതിനെ തുടർന്ന് വിപണി വിഹിതം നേടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഓഫീസുകളിൽ ഐഫോൺ ഉപയോഗിക്കുന്നത് ചൈന വിലക്കിയിരുന്നു. ഈ നടപടി എത്രത്തോളം പുതിയ സീരീസിനെ ബാധിക്കുമെന്നതിൽ വ്യക്തതയില്ല. ഐഫോൺ 15 പ്രോ മാക്സിനായി ചൈനീസ് വിപണി ഏറ്റവും ചുരുങ്ങിയത് 5 ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഇത്തവണ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിങ്ങനെ നാല് ഹാൻഡ്സെറ്റുകളാണ് ഐഫോൺ 15 സീരീസിൽ പുറത്തിറക്കിയത്.

Also Read: അനന്ത്‌നാഗില്‍ കൊല്ലപ്പെട്ടത് ഭീകരന്‍ ഉസൈര്‍ ഖാൻ എന്ന് സംശയം: ഡിഎന്‍എ പരിശോധനക്ക് ഒരുങ്ങി സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button