കണ്ണൂർ: അന്തർ സംസ്ഥാന പാതയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ. തലശ്ശേരി- കുടക് അന്തർ സംസ്ഥാന പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം പെരുമ്പാടി ചുരത്തിന്റെ പാതയോരത്താണ് മൃതദേഹം കണ്ടത്. സ്ത്രീയുടെ ശരീര ഭാഗങ്ങളാണിതെന്നാണ് കണ്ടെത്തൽ.
Read Also: ആപ്പിളിന്റെ വിത്തുകൾ അറിയാതെ പോലും കഴിക്കരുത്, മാരക വിഷം! കൂടുതൽ വിവരങ്ങളറിയാം
പാതയോരത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. ട്രോളി ബാഗിൽ നാല് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു ശരീര ഭാഗങ്ങൾ ഉണ്ടായിരുന്നത്.
മൃതദേഹം വിരാജ്പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Read Also: യുകെ സന്ദർശനം ഇനി ബഡ്ജറ്റിൽ ഒതുങ്ങിയേക്കില്ല! വിസ ഫീസുകൾ കുത്തനെ ഉയർത്തി ബ്രിട്ടൻ
Post Your Comments