ക്വാണ്ടം ചിപ്പുകളുടെ നിർമ്മാണത്തിലും രൂപകൽപ്പനയിലും വൈദഗ്ധ്യം തെളിയിച്ചവർക്ക് സുവർണ്ണാവസരവുമായി എത്തുകയാണ് കേന്ദ്രസർക്കാർ. ഈ മേഖലയിൽ താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ചിപ്പുകൾ നിർമ്മിക്കാനാണ് സ്റ്റാർട്ടപ്പുകളിൽ നിന്നും ടെക്ക് കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ തദ്ദേശീയമായി ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്വാണ്ടം ടെക്നോളജീസ് ആൻഡ് ആപ്ലിക്കേഷനുകളുടെ നേതൃത്വത്തിൽ 6000 കോടി രൂപയുടെ ദേശീയ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ക്വാണ്ടം മേഖലയിൽ കഴിവ് തെളിയിച്ച തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിന് വേണ്ടി കൊളാബറേറ്റീവ് ഡെവലപ്മെന്റ് പാർട്ണറായാണ് പ്രവർത്തിക്കേണ്ടത്. കൂടാതെ, ഈ സ്ഥാപനങ്ങളുമായി തുടക്കം മുതൽ അവസാനം വരെ സഹകരിക്കാനും കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്. പരമാവധി മൂന്ന് വർഷം വരെയാണ് സർക്കാർ കാലാവധി. അതേസമയം, ഈ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇതിനോടകം തന്നെ ഇന്ത്യയും യുഎസും സംയുക്തമായി ഇൻഡോ-യുഎസ് ക്വാണ്ടം കോർഡിനേഷൻ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
Also Read: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു, ആസിഡാക്രമണ ഭീഷണിയും: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
Post Your Comments