തൃശൂര്‍: സിഐ കള്ളക്കേസില്‍ കുടുക്കിയ എസ്ഐയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. നെടുപുഴ സിഐ കള്ളക്കേസില്‍ കുടുക്കിയ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടിആര്‍ ആമോദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കൊണ്ടാണ് ഡിഐജി ഉത്തരവിട്ടത്.
നെടുപുഴ സിഐ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കിയെന്നതിന് തെളിവായി രക്തപരിശോധനാഫലം വന്നിരുന്നു. ആമോദിന്റെ രക്തസാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. പിന്നാലെ രക്ത പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
Post Your Comments