KeralaLatest NewsNews

‘എല്ലാ കാലത്തും കഴിവ് കെട്ട ഈ ആഭ്യന്തര മന്ത്രിയല്ലല്ലോ നാട് ഭരിക്കുക?’: മറിയ ഉമ്മന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ

സി.പി.എം സൈബർ പോരാളികളുടെ ആക്രമണത്തിൽ കേസ് നൽകി മറിയ ഉമ്മൻ. സൈബര്‍ അധിക്ഷേപത്തിനെതിരെ ഡി.ജി.പിക്ക് ആണ് മറിയ പരാതി നൽകിയിരിക്കുന്നത്. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഡിജിപിക്ക് കൈമാറി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യം. മറിയയ്ക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. കഴിവ് കെട്ട ഒരു ആഭ്യന്തര മന്ത്രിയുടെ കാലത്ത് പോലീസ് ഈ കേസിൽ നടപടിയെടുക്കും എന്ന് തെറ്റിദ്ധരിച്ചല്ല കേസ് നൽകിയിരിക്കുന്നതെന്നും, നാട്ടിൽ കോടതികളുണ്ടല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.

‘എല്ലാ കാലത്തും കഴിവ് കെട്ട ഈ ആഭ്യന്തര മന്ത്രിയല്ലല്ലോ നാട് ഭരിക്കുക? അങ്ങനെ തീറെഴുതിക്കൊടുത്തിട്ടില്ലല്ലോ കേരളം. എന്തായാലും വ്യക്തിയധിക്ഷേപം നടത്തിയവരെയൊന്നും ജീവപര്യന്തം ശിക്ഷിക്കില്ലായെന്ന് അറിയാം. എന്നാലും ഒന്നു കോടതി കയറിയിറങ്ങട്ടെ, പ്രവാസ ജോലിയൊക്കെ ഒന്നു തെറിക്കട്ടെ. പുതുപ്പള്ളി തിരഞ്ഞെടുപ്പ് തൊട്ട് ഈ മുഖശൂന്യർ എത്രയൊക്കെ കരഞ്ഞ് തള്ളിയാലും പുതുപ്പള്ളി MLA ചാണ്ടി ഉമ്മനാണ്. കേസിൽപ്പെട്ട് അന്ന് പ്രസ്ഥാനത്തോട് മാപ്പിരന്ന് വരരുത്, തരില്ല’, രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

സൈബറിടത്തിലെ CPM ന്റെ വ്യക്തിഹത്യയ്ക്ക് എതിരെ മരിയ ഉമ്മൻ കേസ് കൊടുത്തു…
മരിയ ഉമ്മനെ പോലെ തന്നെ അധിക്ഷേപിക്കപ്പെട്ട മറ്റ് സഹോദരിമാരും കേസ് കൊടുത്തിട്ടുണ്ട്.
കഴിവ് കെട്ട ഒരു ആഭ്യന്തര മന്ത്രിയുടെ കാലത്ത് പോലീസ് ഈ കേസിൽ നടപടിയെടുക്കും എന്ന് തെറ്റിദ്ധരിച്ചല്ല…..
നാട്ടിൽ കോടതികളുണ്ടല്ലോ.
പിന്നെ എല്ലാ കാലത്തും കഴിവ് കെട്ട ഈ ആഭ്യന്തര മന്ത്രിയല്ലല്ലോ നാട് ഭരിക്കുക, അങ്ങനെ തീറെഴുതിക്കൊടുത്തിട്ടില്ലല്ലോ
കേരളം …..
എന്തായാലും വ്യക്തിയധിക്ഷേപം നടത്തിയവരെയൊന്നും ജീവപര്യന്തം ശിക്ഷിക്കില്ലായെന്ന് അറിയാം.
എന്നാലും ഒന്നു കോടതി കയറിയിറങ്ങട്ടെ, പ്രവാസ ജോലിയൊക്കെ ഒന്നു തെറിക്കട്ടെ…..
ഇപ്പോഴത്തെ ആവേശവും കുന്തളിപ്പുമൊക്കെ കോടതി വരാന്തയിലെ കാത്തിരിപ്പിൽ മാറിക്കോളും….
ഞങ്ങൾക്ക് കേസൊന്നും പുത്തരിയല്ലയെന്ന് തല്ക്കാലം പഞ്ച് ഡയലോഗ് അടിച്ചാലും കുത്തിയിരുന്ന് മോങ്ങും….
പുതുപ്പള്ളി തിരഞ്ഞെടുപ്പ് തൊട്ട് ഈ മുഖശൂന്യർ എത്രയൊക്കെ കരഞ്ഞ് തള്ളിയാലും പുതുപ്പള്ളി MLA ചാണ്ടി ഉമ്മനാണ്….
കേസിൽപ്പെട്ട് അന്ന് പ്രസ്ഥാനത്തോട് മാപ്പിരന്ന് വരരുത്, തരില്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button