കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പോക്കോയുടെ ഏറ്റവും പുതിയ മോഡലാണ് പോക്കോ എം6 പ്രോ 5ജി. അത്യാധുനിക ഫീച്ചറിലും, കിടിലം ഡിസൈനിലും എത്തിയ ഈ ഹാൻഡ്സെറ്റിന് ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ മാത്രമാണ് ഇവ വിപണിയിൽ എത്തിയത്. എന്നാൽ, ജനപ്രീതി വർദ്ധിച്ചതോടെ പുതിയൊരു സ്റ്റോറേജ് വേരിയന്റ് കൂടി കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. പുതുതായി എത്തിയ സ്റ്റോറേജ് വേരിയന്റിനെ കുറിച്ചും, വില വിവരങ്ങളെക്കുറിച്ചും അറിയാം.
നേരത്തെ 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. ഇത്തവണ 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. ഈ മോഡൽ ഫ്ലിപ്കാർട്ട് മുഖാന്തരം ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. 4 ജിബി റാം പ്ലസ് 128 ജിബി മോഡലിന് 11,999 രൂപയാണ് വില. എന്നാൽ, ഉപഭോക്താക്കൾ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ കിഴിവ് നേടാൻ സാധിക്കും. അതേസമയം, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് വില.
Post Your Comments