KeralaLatest NewsNewsBusiness

റെക്കോർഡുകൾ തകർത്ത് ഓണം ബമ്പർ വിൽപ്പന കുതിക്കുന്നു, നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം

ഇത്തവണ കൂട്ടുചേർന്ന് ടിക്കറ്റ് എടുക്കുന്ന പ്രവണതയാണ് ട്രെൻഡിംഗായി മാറിയിരിക്കുന്നത്

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് ഓണം ബമ്പർ വിൽപ്പന കുതിക്കുന്നു. നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ റെക്കോർഡ് വിൽപ്പന. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഇതുവരെ 67,31,394 ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഇത്തവണ 80 ലക്ഷം ടിക്കറ്റുകൾ നാല് ഘട്ടങ്ങളിലായിലാണ് അച്ചടിച്ചിരിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനുള്ള അനുമതിയുണ്ട്. ജൂലൈ 27 മുതലാണ് സംസ്ഥാനത്ത് ഓണം ബമ്പർ വിൽപ്പന ആരംഭിച്ചത്. വിൽപ്പന ആരംഭിച്ച ദിവസം തന്നെ 4,41,600 വിറ്റഴിച്ചത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ ഇതും പുതിയ റെക്കോർഡാണ്.

ഇത്തവണ കൂട്ടുചേർന്ന് ടിക്കറ്റ് എടുക്കുന്ന പ്രവണതയാണ് ട്രെൻഡിംഗായി മാറിയിരിക്കുന്നത്. 500 രൂപ വിലയുള്ള ടിക്കറ്റിന് അയൽ സംസ്ഥാനങ്ങളിലും വൻ ഡിമാൻഡാണ്. സെപ്റ്റംബർ 20-നാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ നറുക്കെടുപ്പ്. ഇത്തവണ സമ്മാന ഘടനയിൽ വരുത്തിയ മാറ്റം വിൽപ്പനയുടെ ആക്കം കൂട്ടിയിട്ടുണ്ട്. മുൻ വർഷത്തേക്കാൾ ഇക്കുറി 1,36,759 സമ്മാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നറുക്കെടുപ്പ് നീട്ടണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി പേടിക്കേണ്ട! യുപിഐ വഴി ഓഫ്‌ലൈനായി പണം അടയ്ക്കാനുള്ള സംവിധാനം ഇതാ എത്തി

shortlink

Post Your Comments


Back to top button