കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകള്‍, നിരീക്ഷണം ശക്തമാക്കി പൊലീസ്

 

കണ്ണൂര്‍ : കണ്ണൂരില്‍ മലയോര മേഖല കേന്ദ്രീകരിച്ച് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയില്‍ മാവോയിസ്റ്റുകളെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.

Read Also: ‘മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ?’: ഉദയനിധിയോട് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

അയ്യന്‍കുന്ന്, ആറളം, കേളകം മേഖലകളില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.
അതേസമയം, കോളനികളില്‍ നിന്നും ഭക്ഷണം ശേഖരിക്കാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാനോ ഇവര്‍ ഇറങ്ങിയതാണെന്ന് പോലീസ് കരുതുന്നത്.

സംഘത്തില്‍ പുരുഷന്മാര്‍ മാത്രമാണുണ്ടായിരുന്നതെന്നാണ് സൂചന. കബനിദളത്തിലെ മാവോയിസ്റ്റ് സംഘമാണ് എത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പൊലീസും തണ്ടര്‍ബോള്‍ട്ടും കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.

 

Share
Leave a Comment