Latest NewsNewsIndia

സിദ്ധരാമയ്യയ്ക്ക് താലിബാന്റെ വേരെന്ന് ബി.ജെ.പി എം.എൽ.എ

ബംഗളൂരു: ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരില്ലെന്ന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കടന്നാക്രമിച്ച അദ്ദേഹം, സിദ്ധരാമയയ്ക്ക് താലിബാന്റെ വേരാണ് ഉള്ളതെന്നും ആരോപിച്ചു. കർണാടക മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ ‘വ്യാജ സോഷ്യലിസ്റ്റ്’ എന്ന് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

തന്റെ മന്ത്രിസഭയിൽ ദലിതർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മന്ത്രിസ്ഥാനം നൽകുന്നില്ലെന്ന് ഹരിപ്രസാദ് പരിഹസിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സിദ്ധരാമയ്യയ്‌ക്കെതിരായ ബികെ ഹരിപ്രസാദ് അതൃപ്തി കാണിക്കുന്നതിലൂടെ മനസിലാകുന്നത്, ജനുവരിക്ക് ശേഷം കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നാണ് എന്നദ്ദേഹം പറഞ്ഞു. താൻ ഹിന്ദു സമൂഹത്തിന്റെ പ്രവർത്തകനാണ് എന്ന് പറഞ്ഞ, യത്നാൽ സിദ്ധരാമയ്യയാണ് താലിബാന്റെ വേരെന്നും ആരോപിച്ചു.

കർണാടകയിൽ പ്രതിപക്ഷ നേതാവിനെ നിയമിക്കുന്നതിനെ കുറിച്ച് സംസാരിച്ച ബസനഗൗഡ, സംസ്ഥാനത്ത് നേരിട്ട് ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുമെന്ന് പറഞ്ഞു. കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവിനെയും പാർട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെയും എത്രയും വേഗം നിയമിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യർത്ഥിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ബുധനാഴ്ച പറഞ്ഞത് ശ്രദ്ധേയമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button