ഐഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ഐഫോൺ 15 സീരീസ് ദിവസങ്ങൾക്കു മുൻപാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. നിലവിൽ, ഈ ഹാൻഡ്സെറ്റുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് ഐഫോൺ 15 സീരീസിലെ ഹാൻഡ്സെറ്റുകൾ. പ്രീ ഓർഡർ വിൻഡോ ഓപ്പൺ ആയതിനാൽ ഇവയിൽ ഇഷ്ടപ്പെട്ട ഹാൻഡ്സെറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. സെപ്റ്റംബർ 22 മുതലാണ് ഇവയുടെ ഔദ്യോഗിക വിൽപ്പന നടക്കുക. ഐഫോൺ 15 വാങ്ങുന്നതിന് മുൻപ് അവയുടെ ലോഞ്ച് ഓഫറുകൾ എന്തൊക്കെയെന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ലോഞ്ച് ഓഫറിനെ കുറിച്ച് പരിചയപ്പെടാം.
ഐഫോൺ 15-ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 79,900 രൂപയും, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 89,900 രൂപയും, 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,09,900 രൂപയുമാണ് വില. ബേസിക് 128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും, 256 ജിബി 99,900 രൂപയ്ക്കും വാങ്ങാനാകും. അതേസമയം, 512 ജിബി മോഡൽ 1,19,000 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും, 256 ജിബി മോഡലിന് 1,44,900 രൂപയുമാണ് വില. 512 ജിബി മോഡൽ 1,64,900 രൂപയ്ക്കും, 1 ടിബി മോഡൽ 1,99,900 രൂപയ്ക്കും വാങ്ങാനാകും. അതേസമയം, ഐഫോണിന്റെ പ്രീമിയം മോഡലായ ഐഫോൺ 15 പ്രോ മാക്സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 512 ജിബി വേരിയന്റ് 1,79,900 രൂപയ്ക്കും, 1 ടിബി വേരിയന്റ് 1,99,900 രൂപയ്ക്കും ലഭ്യമാകും.
Post Your Comments