കണ്ണൂർ: മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിതാവ്. കണ്ണൂർ പാനൂരിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സൂരജിനെയാണ് പിതാവ് വെടിവെച്ചത്.
സൂരജിന്റെ തലയ്ക്കാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Leave a Comment