KeralaLatest NewsNews

അനന്തപുരം വ്യവസായ പാർക്കിൽ 11 വ്യവസായ യൂണിറ്റുകൾ നാളെ പ്രവർത്തനം ആരംഭിക്കും: കോടികളുടെ നിക്ഷേപം കടന്നുവരുമെന്ന് മന്ത്രി

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ അനന്തപുരം വ്യവസായ പാർക്കിൽ 11 വ്യവസായ യൂണിറ്റുകൾ നാളെ പ്രവർത്തനം ആരംഭിക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ സി ബസ് സൗകര്യം: ജനതാ യാത്രയുടെ വിശേഷങ്ങൾ അറിയാം

ഒപ്പം പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായ പ്ലോട്ടിന് പുതുതായി ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന 27 വ്യവസായ യൂണിറ്റുകൾക്കൊപ്പം 11 യൂണിറ്റുകൾ കൂടി ആരംഭിക്കുന്നതോടെ നൂറോളം തൊഴിലവസരങ്ങളും കോടികളുടെ നിക്ഷേപവുമാണ് കടന്നുവരിക. കാസർഗോഡ് ജില്ലയുടെ വ്യാവസായിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് 6 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്. 12 കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾക്കായുള്ള പ്രൊപ്പോസലും വകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം: ആവശ്യം ശക്തമാക്കാൻ പ്രാദേശിക പാർട്ടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button