Latest NewsIndia

പുതിയ ഇഡി ഡയറക്ടർ ഇൻ ചാർജ് ആയി രാഹുൽ നവിൻ ഐആർഎസ്

ന്യൂഡൽഹി : ഐആർഎസ് ഉദ്യോഗസ്ഥനായ രാഹുൽ നവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഇൻ-ചാർജ് ആയി നിയമിച്ചു. നിലവിലെ ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രാഹുൽ നവിനെ താൽക്കാലിക ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.

ഇഡി സ്പെഷ്യൽ ഡയറക്ടർ ആയി ചുമതല നിർവഹിച്ചിരുന്ന വ്യക്തിയാണ് രാഹുൽ നവിൻ. 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് രാഹുൽ നവിൻ. ഒരു റെഗുലർ ഡയറക്ടറെ നിയമിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ വരുന്നതുവരെയോ അദ്ദേഹം അധിക ചുമതല വഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇഡി മേധാവി ആയിരുന്ന സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി സെപ്തംബർ 15 വരെ നീട്ടി നൽകിയിരുന്നു. ജൂലൈയിലാണ് സുപ്രീം കോടതി ഈ ഉത്തരവിന് അനുമതി നൽകിയിരുന്നത്. ഇനി കാലാവധി നീട്ടി നൽകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button