Latest NewsIndiaNews

26കാരിയായ ഗര്‍ഭിണിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു

മുസാഫര്‍നഗര്‍: 26കാരിയായ ഗര്‍ഭിണിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഓഗസ്റ്റ് അഞ്ചിന് നടന്ന സംഭവത്തെ പറ്റി ഈ മാസം ഏഴിന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് ഭര്‍തൃപിതാവ് തന്നെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചുവെന്നും പരാതിയിലുണ്ട്. നടന്ന സംഭവം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ഉപേക്ഷിച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

Read Also: സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ ശേഷം തെറാപ്പിസ്റ്റിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: യുവതികള്‍ പിടിയില്‍

യുവതി ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം പരാതിയില്‍ വ്യക്തമാക്കിയില്ലെന്നും പോലീസ് അറിയിച്ചു. മാതാപിതാക്കളോടൊപ്പമാണ് യുവതി ഇപ്പോഴുള്ളത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭര്‍തൃപിതാവിനും ഭര്‍ത്താവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button