ഓഹരി വിപണിയിലെ ചുവടുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ യാത്രാ സേവന ദാതാക്കളായ യാത്ര ഓൺലൈനും എത്തുന്നു. ഇത്തവണ ഐപിഒയ്ക്കാണ് യാത്ര ഓൺലൈൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐപിഒ സെപ്റ്റംബർ 15-ന് ആരംഭിക്കുന്നതാണ്. 6 ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ സെപ്റ്റംബർ 20-ന് അവസാനിക്കും. പുതിയ ഓഹരികളുടെ വിൽപ്പന, ഓഫർ ഫോർ സെയിൽ എന്നിവ ഉണ്ടാകുന്നതാണ്. പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ മാത്രം 601 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
ഓഹരികളുടെ മുഖവിലയായി 135-142 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം കമ്പനിയുടെ പ്രൊമോട്ടർമാർക്ക് ഓഹരി വിറ്റതിനേക്കാൾ വലിയ ഡിസ്കൗണ്ടിലാണ് ഐപിഒ വില നിശ്ചയിച്ചിട്ടുള്ളത്. പുതിയ ഓഹരി വിൽപ്പന വഴി സമാഹരിക്കുന്ന തുക ഏറ്റെടുക്കലുകൾക്കും, ബിസിനസ് വിപുലീകരണത്തിനും, ടെക്നോളജി മെച്ചപ്പെടുത്തുന്നതിനും, പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കുന്നതാണ്.
Also Read: ‘മന്ത്രിസ്ഥാനം തിരികെ നൽകാത്തതിൽ ഗണേഷിന് അകൽച്ച’, ഉമ്മൻ ചാണ്ടി കോടതിയിൽ നൽകിയ മൊഴിയുടെ പൂർണ്ണരൂപം
നേരത്തെ 750 കോടി രൂപയുടെ പുതിയ ഓഹരികൾ വിറ്റഴിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടത്. 2006-ൽ സ്ഥാപിതമായ യാത്ര ഓൺലൈൻ രാജ്യത്തെ മൂന്നാമത്തെ വലിയ ഓൺലൈൻ യാത്രാ കമ്പനിയാണ്. വിമാനം, ഹോട്ടൽ, ബസ് ബുക്കിംഗുകളും, വെക്കേഷൻ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments