കാലാവസ്ഥ മാറുന്നതിനു അനുസരിച്ചും പൊടി മറ്റു അലർജി പ്രശ്നങ്ങൾ കാരണവും പനിയും ജലദോഷവും പലർക്കും ഉണ്ടാകാറുണ്ട്. അങ്ങനെ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ മാറ്റാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പൊടികൈകൾ അറിയാം.
അടുക്കളയിൽ സാധാരണ ഉണ്ടാകുന്ന ഒന്നാണ് ഇഞ്ചി. സീസണല്‍ അണുബാധകളെ ചെറുക്കുന്നതിന് ഏറെ സഹായകരമാണ് ഇഞ്ചി. ഇഞ്ചിച്ചായ, ഇഞ്ചിയിട്ട വെള്ളം എന്നിവയെല്ലാം പതിവാക്കുന്നത് ശരീരത്തിന് നല്ലതാണ്. അതുപോലെ മഞ്ഞള്‍ ചേര്‍ത്ത പാലോ, ചൂടുവെള്ളമോ പതിവായി കഴിക്കുന്നതും നല്ലതാണ്.
read also: നിപ പ്രതിരോധം: രോഗനിർണയത്തിനായുള്ള മൊബൈൽ ലാബിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു
കൂടാതെ, അണുബാധകളെ പ്രതിരോധിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പച്ചക്കറികള്‍ ചേര്‍ത്തുള്ള സൂപ്പ്, ഇറച്ചി സൂപ്പ് എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിച്ചാല്‍ കൂടുതൽ ഗുണം കിട്ടും.
ഈ ലേഖനം അറിവ് നൽകുന്നതിന് മാത്രമാണ്. രോഗത്തിനുള്ള ചികിത്സയല്ല. കൃത്യമായ രോഗനിർണയത്തിന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
Post Your Comments