രാജ്യത്ത് റീട്ടെയിൽ വിപണികൾ സജീവമായതോടെ റീട്ടെയിൽ വ്യവസായ രംഗത്ത് വൻ മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ റീട്ടെയിൽ വ്യവസായം 2019-20 സാമ്പത്തിക വർഷത്തിലെ 830.5 ബില്യൺ ഡോളറിൽ നിന്ന് 2025-26 ഓടെ 1,225 ബില്യൺ ഡോളറെന്ന വിറ്റുവരവിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. കോവിഡ് സമയത്ത് ഇന്ത്യൻ റീട്ടെയിൽ മേഖല മന്ദഗതിയിലായിരുന്നു. എന്നാൽ, ഓൺലൈൻ മുഖാന്തരമുള്ള റീട്ടെയിൽ വിൽപ്പന മെച്ചപ്പെട്ടിരുന്നു. നിലവിൽ, ടയർ ടു നഗരങ്ങളിലെ വിൽപ്പന ഇന്ത്യൻ ഇ-കോമേഴ്സ് വിപണിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നുണ്ട്.
ഇ-കോമേഴ്സ് വിഭാഗത്തിലേക്ക് 20 ശതമാനം സംഭാവന ചെയ്യുന്ന 15 മില്യൺ ഡോളർ മൂല്യമുള്ള ഡയറക്ട് ടു കസ്റ്റമർ വിഭാഗം 2025-26 സാമ്പത്തിക വർഷത്തോടെ 45 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. ഭക്ഷ്യ-പലചരക്ക് ഉൽപ്പന്നങ്ങളാണ് രാജ്യത്തെ ഡയറക്ട് ടു കസ്റ്റമർ വിഭാഗത്തിന്റെ വിൽപ്പന വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. അതേസമയം, വർദ്ധിച്ച് വരുന്ന സ്മാർട്ട്ഫോൺ ഉപയോഗം, സോഷ്യൽ മീഡിയകളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങളും ഇ-റീട്ടെയിൽ വളർച്ചയ്ക്ക് ഊർജ്ജം പകർന്നിട്ടുണ്ട്.
Also Read: സര്‍വ്വകാര്യസാധ്യത്തിനും കലികാല ദോഷശാന്തി നേടാനും ഉത്തമമായൊരു സ്‌തോത്ര മന്ത്രം
Leave a Comment