ഗുരുവായൂർ: തിരുപ്പതിയിൽ നടക്കുന്ന ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം. ജന്മാഷ്ടമിയോട് അനുബന്ധിച്ച് മമ്മിയൂർ ക്ഷേത്രത്തിൽ നായർ സമാജത്തിന്റെ വകയായി നടന്ന ഉറിയടിയും ഗോപികാനൃത്തവും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷണം.സെപ്തംബർ 17 മുതലാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ബ്രഹ്മോത്സവം ആരംഭിക്കുന്നത്.
22 നാണ് ഗുരുവായൂരിലെ കണ്ണനും ഗോപികമാരും നൃത്തമാടുക. ഉറിയടിക്കായി ക്ഷണിച്ചുകൊണ്ട് നായർ സമാജം ജനറൽ കൺവീനർ വി. അച്യുതക്കുറിപ്പിന് കത്ത് ലഭിച്ചു. മേളക്കാരുടെ സംഘമുൾപ്പെടെയാണ് തിരുപ്പതിയിലേക്ക് പോകുക.മേളക്കാരുൾപ്പെടെ അൻപതിലേറെ വരുന്ന സംഘമാണ് രണ്ട് ദിവസത്തെ പരിപാടിയിൽ ഗുരുവായൂരിന്റെ പെരുമ അറിയിക്കുക.
മമ്മിയൂർ ക്ഷേത്രത്തിൽ എല്ലാ ജന്മാഷ്ടമിക്കും നടക്കുന്ന ഉറിയടിയും ഗോപികാനൃത്തവുമൊക്കെ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാകാറുണ്ട്. ചിട്ടയോടെ താളത്തിനൊത്തുളള ചുവടുകളും കാഴ്ചക്കാരെ രസിപ്പിക്കുന്ന അവതരണവുമൊക്കെയാണ് മനം കവരുന്നത്.
Post Your Comments