
കോഴിക്കോട്: പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ (12) ആണ് മരിച്ചത്.
പാലാഴി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. കുളിക്കാൻ ഇറങ്ങിയപ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ 10 മണിക്ക് ശേഷം പയ്യാടമീത്തൽ മാമ്പുഴ പാലത്തിന് സമീപമാണ് ആദിലിനെ കാണാതായത്.
ഫയർഫോഴ്സ് എത്തി കുട്ടിയെ പുഴയിൽ നിന്നെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments